തിരുവനന്തപുരം : പിവി അൻവർ എം.എൽ.എയുടെയും മുകേഷിനെതിരായ ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന് ചേരും. വിവാദങ്ങളിൽ കടുത്ത അതൃപ്തി സിപിഐക്കുണ്ട്. ഇക്കാര്യം നിർവാഹകസമിതിയിൽ ചർച്ചയ്ക്ക് വരും. പാലക്കാട്ടെ സമാന്തര കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനാ വിഷയങ്ങളും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. പത്തനംതിട്ടയിലെ അഴിമതി ആരോപണവും കോട്ടയത്തെ ഒളിക്യാമറ വിവാദവും ചർച്ചയാകും. എം മുകേഷ് എംഎൽഎയുടെ രാജി വെക്കണ്ട സിപിഎം നിലപാടിനെതിരെയും വിമർശനം ഉണ്ടാവും.