തിരുവനന്തപുരം : സിപിഐ സമ്മേളനങ്ങളിൽ മത്സരം വേണ്ടെന്ന നിലപാടിൽ അയവുവരുത്തി നേതൃത്വം. സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ ഒരാൾക്ക് മത്സരിക്കാം.ചേരിതിരിഞ്ഞ് പാനലായി മത്സരിക്കുന്നതിനാണ് വിലക്ക്.
സംസ്ഥാന എക്സിക്യൂട്ടീവിൽ നേതൃത്വം നിലപാട് വിശദീകരിച്ചു.മത്സരവിലക്കിനെതിരെ ഒരു വിഭാഗം എതിർപ്പ് അറിയിച്ചിരുന്നു. കെ.ഇ ഇസ്മയിലിനെതിരായ നടപടിയും സംസ്ഥാന കൗൺസിൽ റിപ്പോർട്ട് ചെയ്യും.
സിപിഐ സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഔദ്യോഗിക പാനലിനെതിരെ മത്സരം ഉണ്ടെങ്കിൽ സമ്മേളനം സസ്പെൻഡ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്. സംസ്ഥാന നേതൃത്വത്തിനെതിരായ അതൃപ്തി സമ്മേളനങ്ങളിൽ പ്രതിഫലിക്കും എന്ന ആശങ്കയെതുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. ജില്ലാ നേതൃയോഗങ്ങളിൽ പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യും.ലോക്കൽ സമ്മേളനങ്ങളാണ് നിലവിൽ സിപിഐയിൽ നടന്നു വരുന്നത്.