തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് ആവശ്യം. പാർട്ടി മുഖപത്രത്തിൽ സിപിഐ ദേശീയ നിർവാഹ സമിതി അംഗമായ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് ആവശ്യം. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികമാണോ അതോ വ്യക്തിപരമാണോ എന്ന് അജിത് കുമാർ പറയണം. അജിത് കുമാർ സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
ലേഖനത്തിൽ പറയുന്നത്:
ആർഎസ്എസ് എന്ന സംഘടനയുടെ രണ്ട് ദേശീയ നേതാക്കളെ തികച്ചും മെച്ചപ്പെട്ട ക്രമസമാധാനം നിലനിൽക്കുന്ന കേരളത്തിൽ പ്രത്യേകിച്ച് വർഗീയ സംഘർഷങ്ങളൊന്നും ഇല്ലാത്ത ഒരു സന്ദർഭത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥൻ എന്തിനാണ് രഹസ്യമായി സന്ദർശിച്ചത് എന്നറിയാൻ ഏവർക്കും താല്പര്യമുണ്ട്. ഔദ്യോഗികമോ വ്യക്തിപരമോ ആയ എന്താവശ്യത്തിനാണ് അവരെ താൻ സന്ദർശിച്ചതെന്ന് പറയാനുള്ള ബാധ്യത ആ ഉദ്യോഗസ്ഥനുണ്ട്.
കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നു അതോ വ്യക്തിപരമായിരുന്നു എന്ന് പറയാനുള്ള ബാദ്ധ്യത എഡിജിപിക്കുണ്ട്. കുറഞ്ഞപക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തര വകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണ്. അജിത് അതിന് തയ്യാറായില്ലെങ്കിൽ സ്ഥാനത്ത് നിന്നും മാറ്റണം.
ജനകീയ സർക്കാരിന്റെ ജനപക്ഷ നിലപാടിനെ ബോദ്ധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പ്രതിസന്ധിയിലാക്കും. അത്തരം അവസ്ഥയാണ് എഡിജിപി വരുത്തിവച്ചത്. അജിത്തിനെതിരായ നടപടി വൈകുന്നതിനനുസരിച്ച് എൽഡിഎഫിനാണ് മങ്ങലേൽക്കുന്നത്. ജനങ്ങൾക്കിടയിൽ സംശയമുണ്ടാകും അതിനാൽ നടപടി നീളരുത്. ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ അന്വേഷണ റിപ്പോർട്ടിന്റെ ആവശ്യമില്ലെന്നും ഇത്തരം വിഷയം രാഷ്ട്രീയ വിഷയമായി കാണണം