ന്യൂഡല്‍ഹി: കൊവിന്‍ ആപ്പിലെ വിവരചോര്‍ച്ചയില്‍ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ വിഭാഗമായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഇത് സംബന്ധിച്ച് വിവര ശേഖരണം തുടങ്ങി.കോവിഡ് വാക്സിനെടുത്ത സമയത്ത് നല്കിയ നിര്‍ണായക വിവരങ്ങളാണ് ടെലഗ്രാമിലൂടെ ചോര്‍ന്നത്. വ്യക്തിവിവരങ്ങള്‍, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളിലെ വിശദാംശങ്ങള്‍ ജനനതീയതി, വാക്സിന് എടുത്ത കേന്ദ്രം എന്നിവയടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നതോടെയാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. രാജ്യസുരക്ഷയെ അടക്കം ബാധിക്കുന്ന വിഷയമാണിതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.വ്യക്തികളുടെ ഫോണ്‍ നമ്പറോ ആധാര്‍ നമ്പറോ നല്കിയാല് ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും. രാജ്യസഭാ എംപി ഡെറക് ഒബ്രിയന്‍, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, കെ.സി.വേണുഗോപാല്‍ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് എന്നിവരടക്കമുള്ളവരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമായതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു.