കായംകുളം: വ്യാജ ഡിഗ്രി കേസില്‍ അറസ്റ്റിലായ നിഖില്‍ തോമസിനെ ഒരാഴ്ച പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം നിഖിലിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇന്ന് പുലർച്ചെയാണ് നിഖിലിനെ പൊലീസ് പിടികൂടിയത്.വ്യാജ ഡിഗ്രി കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് അബിന്‍ സി. രാജും പ്രതിയാകും. അബിനെ വിദേശത്തുനിന്ന് ഉടൻ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി ജി. അജയ്നാഥ് വ്യക്തമാക്കി. വ്യാജ വിദ്യാഭ്യാസ രേഖകൾ തയാറാക്കാൻ നിഖിൽ രണ്ടു ലക്ഷം രൂപ അബിന്‍ കൈമാറിയിരുന്നു. അബിന്‍ കൊച്ചിയിൽ വിദ്യാഭ്യാസ ഏജൻസി ഉള്ളതായാണ് വിവരം.