ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഈ മാസം 15 വരെയാണ് കെജ്രിവാളിനെ ഡൽഹി റോസ് അവന്യൂ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കെജ്രിവാളിൻ്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി കെജ്രിവാളിൻ്റെ കസ്റ്റഡി ഏഴ് ദിവസത്തേക്ക് നീട്ടണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാർച്ച് 28 ന്, മജിസ്റ്റീരിയൽ കോടതി കെജ്രിവാളിൻ്റെ ഇഡി കസ്റ്റഡി ഏപ്രിൽ 1 വരെ നാല് ദിവസത്തേക്കാണ് നീട്ടി നൽകിയത്.ഈ കസ്റ്റഡിയാണ് 14 ദിവസത്തേക്ക് കൂടി നിലവിൽ നീട്ടിയത്.