ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 30 വരെ നീട്ടി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി.
മദ്യനയത്തിൽ ക്രമക്കേടും അഴിമതിയും ആരോപിച്ച് 2023 ഫെബ്രുവരി 26നാണ് മന്ത്രിയായിരുന്ന സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. 28ന് മന്ത്രിസ്ഥാനം രാജിവച്ചു. മദ്യനയത്തിൽ കള്ളപ്പണ ഇടപാട് നടന്നെന്ന സിബിഐ ആരോപണം അടിസ്ഥാനമാക്കി കേസെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാർച്ച് ഒമ്പതിന് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. നിലവിൽ തിഹാർ ജയിലിലാണ് സിസോദിയ.