തിരുവനന്തപുരം: എൻഎസ്എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച കന്റോൺമെന്റ് പൊലീസിന്റെ റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.സ്പീക്കറുടെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു പാളയം മുതൽ പഴവങ്ങാടി വരെ നാമജപ യാത്ര നടത്തിയത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ ആയിരത്തോളം പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. അനുമതി തേടാതെയാണ് മാർച്ച് നടത്തിയതെന്നായിരുന്നു അന്ന് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, വിഷയത്തിൽ എൻഎസ്എസ് ഇടഞ്ഞതോടെ അനുനയത്തിന്റെ ഭാഗമായി കേസ് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. കേസ് എഴുതിത്തള്ളാൻ നിയമോപദേശവും ലഭിച്ചിരുന്നു.