തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടയ്ക്കൽ സ്വദേശി സിദ്ദീഖ്, ഭാര്യ നൗഫി എന്നിവരാണ് മരിച്ചത്. പള്ളിക്കൽ പുഴയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. ഇവരുടെ ബന്ധുവായ അന്‍സലിന്റെ മൃതദേഹം നേരത്തേ കിട്ടിയിരുന്നു. പുഴയ്ക്ക് സമീപത്തുള്ള പാറയില്‍ കയറി നിന്നു ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുവരും പുഴയില്‍ വീഴുകയായിരുന്നു.ആറ് ദിവസം മുന്‍പാണ് സിദ്ദിഖിന്റെയും നൗഫിയുടെയും വിവാഹം കഴിഞ്ഞത്. പാറയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതുകയായിരുന്നു.