കൊച്ചി : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൂളിങ് ഗ്ലാസ് വെച്ച് ഫോട്ടോയെടുത്ത എസ്ഫ്ഐ യൂണിറ്റ് നേതാവിനെതിരെ കേസെടുത്തു. ആലുവ എടത്തല ഭാരതമാത കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അദീന്‍ നാസറിന് എതിരെയാണ് കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന് പരാതി നല്‍കിയത്.
കോളജിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ അദീന്‍ കറുത്ത കണ്ണട ധരിപ്പിച്ചു എന്നാണ് പരാതി. പൊതുമധ്യമത്തില്‍ രാഷ്ട്രപിതാവിനെ അവഹേളിച്ചതില്‍ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
അദീന്‍ ഗാന്ധിപ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരുന്നു. സംഭവം വിവാദമായതോടെ വീഡിയോ പിന്‍വലിച്ചു.