ആലപ്പുഴ : ആലപ്പുഴയില്‍ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ ചാരുംമൂട്ടില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ആക്രമിക്കപ്പെട്ട കുടുംബത്തിന്റെ പരാതിയില്‍ ചാരുംമൂട് പൊലീസ് കോണ്‍ഗ്രസ് പ്രവര്ത്തകര്കാരായ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇന്നലെ വൈകിട്ട് ചാരുംമൂട്ടില്‍ ഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ ഇതുവഴി വന്ന പത്തനാപുരം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പത്തനാപുരം സ്വദേശികളായ കുടുംബം കോണ്‍ഗ്രസിന്റെ പ്രകടനം കടന്നുപോകുന്ന വഴിയില്‍ വാഹനം നിര്‍ത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് തകര്‍ത്തുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല.