പത്തനംതിട്ട: കോണ്‍ഗ്രസിന് ചെയ്ത വോട്ട് വിവിപാറ്റില്‍ ബിജെപിക്ക് പോയെന്ന് പരാതി. പത്തനംതിട്ട മണ്ഡലത്തിലെ സ്ത്രീ വോട്ടറാണ് പരാതി ഉന്നയിച്ചത്. കുമ്പഴ സ്കൂളിലെ ബൂത്തിലാണ് സംഭവം. റീപോളിംഗ് ചെയ്യാന്‍ അവസരം നല്കുന്പോൾ വോട്ട് കൃത്യമായി വന്നാല്‍ പിഴയടയ്ക്കണമെന്നും തടവ് ശിക്ഷയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചെന്നും പരാതിക്കാരി പറഞ്ഞു.
എന്നാല്‍ പരാതി ഉയര്‍ന്നതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെക്കൊണ്ട് അടക്കം വോട്ട് ചെയ്യിച്ചെങ്കിലും പിഴവ് ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി അടക്കം സ്ഥലത്തെത്തി പ്രതിഷേധിച്ചു. അതേസമയം യുഡിഎഫ് കെട്ടിച്ചമച്ച ആരോപണമാണിതെന്നാണ് ബിജെപിയുടെ വാദം.