കോഴിക്കോട്: കോഴിക്കോട്ട് കെപിസിസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളെ ക്ഷണിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ.
എൽഡിഎഫിലെയോ എൻഡിഎയിലെയോ കക്ഷികളെ ക്ഷണിക്കില്ല. റാലിയിൽ മുസ്ലീം ലീഗ് നേതാക്കൾ മുഖ്യാതിഥികളാവും. ശശി തരൂരിനെ ക്ഷണിക്കുന്ന കാര്യം കെപിസിസി നേതൃത്വം തീരുമാനിക്കുമെന്നും പ്രവീൺകുമാർ പറഞ്ഞു. ഈ മാസം 23ന് വൈകുന്നേരമാണ് കോഴിക്കോട് കടപ്പുറത്തുവച്ചാണ് കെപിസിസിയുടെ ആഭിമുഖ്യത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നത്. പരിപാടിയുടെ നടത്തിപ്പിനായി കോഴിക്കോട് എംപി എം.കെ.രാഘവന് ചെയര്‍മാനും ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്.