തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടൻ പ്രഖ്യാപിക്കും. രാഹുൽഗാന്ധി, കെസി വേണുഗോപാൽ, ശശി തരൂർ, കെ സുധാകരൻ, കെ മുരളീധരൻ , കൊടിക്കുന്നിൽ സുരേഷ് എന്നീ മുതിർന്ന നേതാക്കൾ കേരള പട്ടികയിൽ ഇടം പിടിച്ചപ്പോൾ സിറ്റിംഗ് എംപിമാരിൽ ടിഎൻ പ്രതാപന് മാത്രമാണ് സീറ്റ് പോയത്. വടകരയിൽ ഷാഫി പറമ്പിൽ എം.എൽ.എ യെ മത്സരിപ്പിക്കുന്ന കോൺഗ്രസ് തൃശൂരിൽ കെ മുരളീധരനെ സ്റ്റാർ പോരാട്ടത്തിലേക്ക് ഇറക്കി.
ദേശീയ നേതൃത്വത്തിലെ പ്രമുഖരായ രണ്ടു പേർ കേരളത്തിൽ നിന്നും മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. രാഹുൽ ഗാന്ധി- വയനാട് വീണ്ടും മത്സരിക്കുമ്പോൾ കെസി വേണുഗോപാൽ കഴിഞ്ഞ വട്ടം നഷ്ടമായ ആലപ്പുഴ തിരികെ പിടിക്കാനായി ഇറങ്ങും .
തിരുവനന്തപുരം- ശശി തരൂർ
ആറ്റിങ്ങൽ -അടൂർ പ്രകാശ്
മാവേലിക്കര -കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട -ആന്റോ ആന്റണി
ആലപ്പുഴ -കെ.സി വേണുഗോപാൽ
എറണാകുളം- ഹൈബി ഈഡൻ
ഇടുക്കി -ഡീൻ കുര്യാക്കോസ്
ചാലക്കുടി -ബെന്നി ബഹ്നാൻ
തൃശൂർ -കെ.മുരളീധരൻ
പാലക്കാട് -വി. കെ ശ്രീകണ്ഠൻ
ആലത്തൂർ -രമ്യ ഹരിദാസ്
കോഴിക്കോട് -എം കെ രാഘവൻ
വടകര -ഷാഫി പറമ്പിൽ
കണ്ണൂർ -കെ.സുധാകരൻ
വയനാട് -രാഹുൽ ഗാന്ധി
കാസർകോട് – രാജ് മോഹൻ ഉണ്ണിത്താൻ