ജയ്പൂർ : കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ കർഷകരുടെ പേരിൽ വലിയ കാര്യങ്ങളാണ് സംസാരിക്കുന്നതെന്നും എന്നാൽ അവർക്കായി ഒന്നും ചെയ്യുന്നില്ലെന്നും മറ്റുള്ളവരെ ഒന്നും ചെയ്യാൻ അനുവദിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങൾ തമ്മിലുള്ള ജല തർക്കങ്ങൾ പരിഹരിക്കുന്നതിന് പകരം തർക്കം പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കിഴക്കൻ രാജസ്ഥാൻ കനാൽ പദ്ധതി (ഇആർസിപി) നടപ്പാക്കുന്നതിലെ കാലതാമസം ഇതിന്റെ നേരിട്ടുള്ള തെളിവാണ്. കിഴക്കൻ രാജസ്ഥാൻ കനാൽ പദ്ധതി (ഇആർസിപി) കോൺഗ്രസാണ് ഇത്രയും കാലം വൈകിപ്പിച്ചത്.
രാജസ്ഥാൻ സർക്കാരിന്റെ ഒരു വർഷം തികയുന്നതിന്റെ ഭാഗമായി നടന്ന “ഏക് വർഷ്-പരിണാം ഉത്കർഷ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ ഊർജം, റോഡ്, റെയിൽവേ, ജലം എന്നിവയുമായി ബന്ധപ്പെട്ട 24 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.