കോട്ടയം : കെപിസിസിയുടെ നിർദേശം അവഗണിച്ച് നവകേരള സദസിന് പണം അനുവദിച്ച പഞ്ചായത്ത് പ്രസിഡന്റിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. കോട്ടയം വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ഷൈലകുമാറിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്.
പഞ്ചായത്ത് കമ്മറ്റിയിൽ ഭൂരിപക്ഷം അംഗങ്ങളുടെ തീരുമാന പ്രകാരം 50,000 രൂപയാണ് നവകേരള സദസിനായി പഞ്ചായത് സംഭാവന നൽകിയത്. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് നൽകുമെന്നും വൈക്കം ബ്ലോക്ക് കമ്മിറ്റി അറിയിച്ചിരുന്നു. കോട്ടയം ജില്ലയിലാണ് ഇന്ന് നവകേരള സദസ് നടക്കുന്നത്.