ന്യൂഡൽഹി : രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് അഭിപ്രായസർവേ.
200 അംഗ നിയമസഭയിൽ 105 വരെ സീറ്റ് നേടി അധികാരം നേടുമെന്നാണ് ഐഎഎൻഎസ്-പോൾസ്ട്രാറ്റ് അഭിപ്രായ സർവേയിൽ പറയുന്നത്. ബിജെപിക്ക് 89 മുതൽ 97 വരെ സീറ്റ് ലഭിക്കാമെന്നും സർവേയിലുണ്ട്.