കോഴിക്കോട് : മുസ്ലീം ലീഗിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലെ തന്റെ പ്രസംഗത്തില്‍ ചിലര്‍ മനഃപൂര്‍വം തെറ്റിദ്ധാരണ സൃഷ്ടിച്ചെന്ന് ശശി തരൂര്‍ എംപി. താന്‍ എപ്പോഴും പലസ്തീനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഹമാസ് വിരുദ്ധ നിലപാട് തിരുത്താന്‍ ശശി തരൂര്‍ തയ്യാറായില്ല.
ഹമാസിനെക്കുറിച്ച് പറയാതെയാണ് എംപി വിവാദങ്ങളേക്കുറിച്ച് സംസാരിച്ചത്. എന്റെ പ്രസംഗം ചിലര്‍ മനഃപൂര്‍വം തെറ്റിദ്ധാരണ പ്രചരിപ്പിച്ചു. എന്റെ 32 മിനിറ്റ് സെക്കന്‍ഡ് പ്രസംഗം ഇപ്പോഴും യൂട്യൂബിലുണ്ട്. നിങ്ങള്‍ കേട്ടുനോക്കൂ. ഞാന്‍ ആ സമയത്തും പറഞ്ഞതും അതിനു മുന്‍പ് പറഞ്ഞതും അതിനുശേഷം പറഞ്ഞതും. എപ്പോഴും പലസ്തീന് ജനങ്ങള്‍ക്ക് ഒപ്പമാണെന്നാണ് ഞാന്‍ അന്നും ഇന്നും പ്രഖ്യാപിച്ചത്. ഇതോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടാണ്. അതു തന്നെയാണ് എന്റെയും നിലപാട്. – ശശി തരൂര്‍ പറഞ്ഞു.
ഒരിടത്തും ഇസ്രായേലിനു അനുകൂലമായി പറഞ്ഞിട്ടില്ല. മത വിഷയമായി കാണരുതെന്നാണ് പറഞ്ഞത്. യുദ്ധം നടക്കുമ്പോൾ സാധാരണക്കാരെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണ്. അന്താരാഷ്ട്ര നിയമങ്ങളെ ബാധിക്കുന്ന വിഷയമാണിത്. 48മാധ്യമപ്രവർത്തകർ ഗസയിൽ കൊല്ലപ്പെട്ടു. എല്ലാവരും ആവശ്യപ്പെടുന്നത് ബോംബ് ആക്രമണം നിർത്തണം എന്നാണ്. ഒന്നര മാസമായി ഇസ്രായേൽ ഗാസയിൽ ആക്രമണം നടത്തുന്നു. ആശുപത്രിയിൽ ഉൾപ്പെടെ ബോംബിട്ട് ജനങ്ങളെ കൊല്ലുകയാണ്. ശിതരൂർ പറഞ്ഞു.
ലീഗിന്റെ റാലിക്കിടെയാണ് ശശി തരൂർ വിവാദ പരാമർശം നടത്തിയത്. ഹമാസിന് ഭീകരവാദികൾ എന്ന് വിളിക്കുകയായിരുന്നു. ചെറുത്തുനിൽപ്പിനെ ഭീകരവാദമായി കാണാനാവില്ലെന്ന് വേദിയിൽ വച്ചുതന്നെ ലീഗ് നേതാക്കൾ മറുപടി നൽകി. ഇത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.