റാഞ്ചി : മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി മധു കോഡയുടെ പത്നിയും ലോക്സഭയിലെ കോൺഗ്രസ് എംപിയുമായ ഗീത കോഡ ബിജെപിയിൽ. നിലവിൽ ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക എംപിയായിരുന്നു അവർ. സിങ്ഭും സീറ്റിൽ നിന്നും ലോക്സഭയിലെത്തിയ ഗീത ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് ബിജെപി മെമ്പർഷിപ് എടുത്തത്.