അടൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തകേസിൽ കാമുകൻ ഉൾപ്പെടെ ആറുപേർ പിടിയിൽ
July 16, 2023സജീവമാകണം എന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമില്ല, താൻ ഇപ്പോഴും സജീവമാണെന്ന് ഇപി ജയരാജൻ
July 16, 2023
കാലടി: കാലടി പൊലീസ് സ്റ്റേഷനിൽ കയറി കെഎസ് യു പ്രവർത്തകരെ വിളിച്ചിറക്കി കോൺഗ്രസ് നേതാക്കൾ. ബെന്നി ബഹനാൻ എം.പിയും എം എൽ എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ് യു പ്രവർത്തകരെ മോചിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് 7 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ 2 വിദ്യാർത്ഥികളെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിലായിരുന്നു പ്രതിഷേധം ഉയർന്നത്. വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ റോജി ജോൺ എംഎൽഎ ലോക്കപ്പിൽ നിന്ന് വിദ്യാർത്ഥികളെ പുറത്തിറക്കുകയും ചെയ്തു. |
|
|