തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചതിനെതിരേ തിരുവനന്തപുരത്ത് ബിജെപി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തര്‍ക്ക് നേരേ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് എന്‍എസ്എസ് കോളജിന് മുന്നില്‍വച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഇതിനിടെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറാകാഞ്ഞതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.