തൃശൂര്‍ : മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി കഷ്ടപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് ഭയാനാകമായ സ്ഥിതിയണെന്നും ഫെഡറിലസത്തെ തകര്‍ക്കാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ മഹാജന സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
രാജ്യത്ത് പൊതുമേഖലയെ തകര്‍ത്ത് മോദി സ്വകാര്യ മേഖലയെ പരിളാലിക്കുന്നു. പണപ്പെരുപ്പം ദിനംപ്രതി വര്‍ധിക്കുന്നു, വിലക്കയറ്റം രൂക്ഷമാണെന്നും ഖാര്‍ഗെ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ ന്യൂനപക്ഷങ്ങളും വനിതകളും കടുത്ത അനീതി നേരിടുന്നു.രാജ്യത്ത് ഭയാനകമായ അവസ്ഥയവാണ്, എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില ഇരട്ടിയായി. ഇതിനോടെല്ലാം നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്.
വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും രാജ്യത്തെ സാധരണക്കാരെ പൂര്‍ണ്ണമായും പ്രതിസന്ധിയിലാക്കി. നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ കീഴില്‍ പാവപ്പെട്ടവര്‍ വീണ്ടും പാവപ്പെട്ടവരും ധനികര്‍ വീണ്ടും ധനികരുമായി മാറുന്നു. സ്ത്രീകളും ദലിത് പിന്നാക്കവിഭാഗങ്ങളും കടുത്ത അനീതി നേരിടുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
കലാപം നടക്കുന്ന മണിപ്പൂരിലേക്ക് പ്രധാനമന്ത്രി തിരിഞ്ഞു നോക്കുന്നു പോലുമില്ല. മോദിക്ക് അവധിക്കാലം ആഘോഷിക്കാന്‍ ലക്ഷദ്വീപില്‍ പോകാന്‍ സമയമുണ്ട്. എന്നാല്‍ മണിപ്പൂരിലെ കുട്ടികളെയും സാധാരണക്കാരെയും കാണാന്‍ സമയമില്ല. ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ മോദി സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.