ബംഗളൂരു : ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. ബംഗളൂരുവിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച കോൺഗ്രസ് നേതാവ് ടി. ജോണിന്റെ വീട്ടിലെത്തിയാണ് നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചത്. ഭാര്യ മറിയാമ്മയെയും മക്കളെയും രാഹുൽ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ള നേതാക്കളും നേരിട്ടെത്തി അനുശോചനം അറിയിച്ചു.