തൃശൂര്‍: ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്ത് ചാണകവെള്ളമൊഴിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ടിഎന്‍ പ്രതാപന്. കടലിലെ തിരമാലകളെ ഭയപ്പെടാത്തയാളാണ് താന്‍. പിന്നെയല്ലേ ബിജെപിയെന്ന് പ്രതാപന് പറഞ്ഞു.
‘ഞാന്‍ ചാണകം മെഴുകിയ തറയില്‍ കിടന്നുവളര്‍ന്നയാളാണ്. ചാണകം മെഴുകിയ തറയിലാണ് ജനിച്ചതും വളര്‍ന്നതും. അങ്ങനെയുള്ള എന്നെയാണ് ചാണകവെള്ളമൊഴിക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നത്’- പ്രതാപന് പറഞ്ഞു.മുസ്ലിം ന്യൂനപക്ഷ വര്‍ഗീയതയെയും ഹിന്ദു ഭൂരിപക്ഷ വര്‍ഗീയതയെയും ഒരുപോലെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് പ്രതാപന് പറഞ്ഞു.