തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മൊഴി നൽകിയ ആൾക്ക് വധഭീഷണി. മോൻസന്റെ മുൻ ഡ്രൈവർ ജെയ്സനെയാണ് ഭീഷണിപ്പെടുത്തിയത്. ജെയ്സൻ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.
ചേർത്തല സ്വദേശി മുരളിക്കെതിരെയാണ് കേസ്.കേസിൽ സുധാകരനെതിരെ മൊഴി കൊടുത്തതിനാൽ തന്നെ കൊല്ലുമെന്ന് ഒരാൾ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന് ഇയാൾ പോലീസിനെ അറിയിച്ചു.ഉച്ചക്ക് രണ്ട് മണിയോടെ തന്റെ വീടിന് സമീപത്താണ് സംഭവം നടന്നതെന്നും കോൺഗ്രസ് നേതാവായ മുരളി ആണ് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇയാൾ പറഞ്ഞു.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.