തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായര്‍ വിമര്‍ശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. മുഖ്യമന്ത്രിയുടെ യഥാര്‍ഥ രൂപം സാഹിത്യകാരന്മാര് വരെ മനസിലാക്കാന്‍ തുടങ്ങിയെന്നും മുരളീധരന് പ്രതികരിച്ചു.
എം.ടിയുടെ പ്രസംഗം വളരെ അര്‍ഥവത്താണ്. മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തില്‍നിന്ന് എത്രമാത്രം മാറിയെന്നത് വളരെ വ്യക്തമാണ്. എഴുത്തും വായനയും അറിയുന്നവര്‍ക്കൊക്കെ പ്രസംഗത്തില്‍ ഉദ്ദേശിച്ചത് പിണറായിയെ ആണെന്ന് മനസിലാകും. ഇ.പി.ജയരാജന് ഇക്കാര്യം മനസിലാകാഞ്ഞിട്ടല്ല. സത്യം പറഞ്ഞാല്‍ പണി പോകുമെന്ന പേടിയാണ് അദ്ദേഹത്തിനെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.