ന്യൂഡല്‍ഹി : അടുത്ത വര്‍ഷം നടക്കുന്ന നടക്കുന്ന പൊതു തെരഞ്ഞടുപ്പിന് മുന്നോടിയായി ദേശീയ സഖ്യസമിതി രൂപികരിച്ച് കോണ്‍ഗ്രസ്. അഞ്ചംഗങ്ങളുള്ള സഖ്യസമിതിയുടെ കണ്‍വീനര്‍ മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നിക് ആണ്.
രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്, മുന്‍ കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദ്, മോഹന്‍ പ്രകാശ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിന്റെ എല്ലാ വശങ്ങളും സമിതി പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.