തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി ഈ മാസം 25 ന് ചേരും. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകാനാവില്ലെന്ന് വീണ്ടും കോൺഗ്രസ് അറിയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം യോഗത്തിലുണ്ടാകും. കൊച്ചിയില്‍വെച്ചാണ് ഏകോപന സമിതി യോഗം നടക്കുന്നത്. അതിന് മുന്‍പ് ലീഗുമായി ഉഭയകക്ഷി യോഗവും നടക്കും. മൂന്നാം സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് നല്‍കുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും അതും ഇപ്പോഴത്തെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യവും കോണ്‍ഗ്രസ് ലീഗിനെ അറിയിക്കും.