ന്യൂഡല്‍ഹി : ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്. പലസ്തീന് ജനതയുടെ അവകാശങ്ങളെ മാനിക്കുന്നു. എന്നാല്‍ ആക്രമണം ഒരു പരിഹാരവും നല്‍കുന്നില്ല. അതിനാല്‍ ആക്രമണം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു.
പലസ്തീന് ജനതയുടെ ആത്മാഭിമാനവും സമത്വവും അന്തസ്സും ഉള്ള ജീവിതത്തിന് വേണ്ടിയുള്ള ന്യായമായ അഭിലാഷങ്ങള്‍, ഇസ്രയേലി ജനതയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ കൂടി ഉറപ്പാക്കിക്കൊണ്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമേ നിറവേറപ്പെടുകയുള്ളൂ എന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്.
ഒരു തരത്തിലുള്ള സംഘര്‍ഷങ്ങളും ഒരു പരിഹാരവും എവിടെയും നല്‍കില്ലെന്നും ജയ്റാം രമേശ് എക്സിലെ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇസ്രയേലും ഹമാസും നടത്തുന്ന ആക്രമണങ്ങളില്‍ ഇരു ഭാഗങ്ങളില്‍ നിന്നുമായി അറുന്നൂറോളം പേരാണ് മരിച്ചത്. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.