തിരുവനന്തപുരം : ആശമാർക്ക് ഓണറേറിയം കൂട്ടൽ അപ്രായോഗികമാണെന്ന തദ്ദേശ മന്ത്രി എം.ബി രാജേഷിന്റെ നിലപാട് തള്ളി കോൺഗ്രസ്.ആശമാർക്ക് ഓണറേറിയം കൂട്ടാൻ നിർദേശിച്ച് സർക്കുലർ ഇറക്കി.കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കാണ് കെപിസിസി അധ്യക്ഷൻ സർക്കുലർ നൽകിയത്.
ആശവര്‍ക്കര്‍മാര്‍ക്ക് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ച അധിക സഹായം തട്ടിപ്പാണെന്നായിരുന്നു മന്ത്രി എം.ബി രാജേഷ് കഴിഞ്ഞദിവസം പറഞ്ഞത്.
അതിനിടെ, സെക്രട്ടറിയേറ്റിൽ മുന്നിൽ തുടരുന്ന സമരം കടുപ്പിക്കാൻ ആശമാരുടെ തീരുമാനം. സമരത്തിന്റെ 50ാം ദിവസമായ നാളെ മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് സമരക്കാർ അറിയിച്ചു.തിരുവനന്തപുരത്തേക്ക് വരാൻ കഴിയാത്തവർ അതാത് ജില്ലകളിൽ മുടി മുറിച്ച് പ്രതിഷേധിക്കും.നിരാഹാര സമരം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടക്കും.സമരം ചെയ്യുന്ന ആശമാർക്ക് ഫെബ്രുവരി മാസത്തെ ഓണറേറിയവും ഇൻസെന്റീവും നൽകിയിട്ടില്ല.സമരം ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് സർക്കാർപ്രതികാരം ചെയ്യുകയാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പറഞ്ഞു.