ഇന്‍ഡോര്‍: ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. അക്ഷയിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബി.ജെ.പി നേതാവിന്റെ ട്വീറ്റിന് പിന്നാലെയാണ് സ്ഥാനാര്‍ഥി തിങ്കളാഴ്ച പത്രിക പിന്‍വലിച്ചത്. ബി.ജെ.പി എം.എൽ.എ രമേഷ് മെൻഡോളയ്ക്കൊപ്പമാണ് അക്ഷയ് പത്രിക പിന്‍വലിക്കാനെത്തിയത്. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അപ്രതീക്ഷിത നീക്കം. മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ കൈലാഷ് വിജയവർഗിയ ബാംബിൻ്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ‘പാർട്ടിയിലേക്ക് സ്വാഗതം’ എന്നെഴുതിയ ട്വീറ്റ് എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.