


വയനാട് : വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കുറിപ്പില്‍ കോണ്‍ഗ്രസിന് എതിരെ ഗുരുതര ആരോപണമുണ്ട്. ‘കൊലയാളി കോണ്‍ഗ്രസ്സേ… നിനക്കിതാ ഒരു ഇര കൂടി’ എന്നാണ് ആത്മഹത്യ കുറിപ്പില്‍ പത്മജ കുറിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചെന്നും പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപെട്ടന്നും പത്മജ ഇന്നലെ പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യത വീട്ടാമെന്ന് കെപിസിസി നേതൃത്വത്തിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നായിരുന്നു പരാതി. രണ്ടരക്കോടി രൂപയുടെ ബാധ്യത വീട്ടാമെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം വീണ്ടും വഞ്ചിച്ചുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നുമായിരുന്നു പത്മജ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്.