ന്യൂഡൽഹി : കോൺഗ്രസും ആം ആദ്മി പാർട്ടിയുമായുള്ള ഇന്ത്യ സഖ്യ സീറ്റ് ധാരണകൾ പൂർത്തിയായി. ഡൽഹി, ഹരിയാന, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇരുപാർട്ടികളും സീറ്റ് പങ്കിടും, എന്നാൽ ഇരു പാർട്ടികൾക്കും തുല്യ സ്വാധീനമുള്ള പഞ്ചാബിൽ ഒറ്റയ്ക്ക് ഒറ്റയ്ക്കാകും മത്സരം.
ഡൽഹിയിൽ എഎപി 4 സീറ്റിലും കോൺഗ്രസ് 3 സീറ്റിലും സഖ്യമായി മത്സരിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഹരിയാനയിൽ പത്ത് സീറ്റുകളാണ് ഉള്ളത്. ഇവിടെ ഒൻപതിടത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ഒരു സീറ്റ് ആം ആദ്മി പാര്‍ട്ടിക്ക് നൽകാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. കോര്പറേഷൻ ഭരണം പിടിച്ച ഛണ്ഡീഗഡിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാവും സഖ്യസ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. ഗോവയിലെ ഓരോ സീറ്റ് വീതം കോൺഗ്രസും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കാനും തീരുമാനമായി. ഗുജറാത്തിൽ രണ്ട് സീറ്റ് എഎപിക്ക് നൽകി. കോൺഗ്രസ് ശക്തികേന്ദ്രമായ ബറൂച്ച്, ഭാവ്നഗര്‍ സീറ്റുകളാണ് എഎപിക്ക് നൽകിയത്. ഹരിയാനയിലെ കുരുക്ഷേത്ര സീറ്റിലും എഎപിയാണ്.ഇരു പാര്‍ട്ടികൾക്കും ശക്തമായ സ്വാധീനമുള്ള പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനിച്ചു.