ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സൈനികവേഷത്തില്‍ ആയുധങ്ങളുമായി അഞ്ചു പേരെ പൊലീസ് പിടികൂടിയ സംഭവത്തെ ചൊല്ലിയാണ് ഇംഫാലില്‍ സംഘര്‍ഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
സെപ്റ്റംബര്‍ 16നു സൈനികരുടെ വേഷത്തില്‍ ആയുധങ്ങളുമായി എത്തിയ അഞ്ചു പേരെ അറസ്റ്റ് ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ വീണ്ടും വഷളായത്. പിടിയിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലേക്ക് വനിതകള്‍ മാര്‍ച്ച് നടത്തി. ഇവരെ വിട്ടയച്ചില്ലെങ്കില്‍ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.
സിന്‍ജാമേയ് പൊലീസ് സ്റ്റേഷന് മുമ്പില്‍ പൊലീസും ആള്‍ക്കൂട്ടവും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിലവിലെ സാഹചര്യം പരിഗണിച്ച് കര്‍ഫ്യു ഇളവുകള്‍ റദ്ദാക്കി.