
തൃശൂർ : ബിജെപിയുടെ ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ പരാതി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ പ്രചാരണം നടത്തുന്നു എന്നാണ് ആരോപണം.
കെഎസ്യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകിയത്. മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടതാണ് പരാതി. ഗോപാലകൃഷ്ണൻ ക്ഷേത്ര പരിസരത്ത് വെച്ച് വീഡിയോ ചിത്രീകരിച്ചെന്നും ഇത് ചട്ടലംഘനം ആണെന്നും കാട്ടി ടെമ്പിൾ പൊലീസിലും പരാതി.