തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട ഓഗസ്റ്റ് മാസത്തെ കമീഷന് വിതരണം ചെയ്തുവെന്ന് മന്ത്രി ജി ആര് അനില്‍ അറിയിച്ചു. സെപ്റ്റംബര്‍ മാസത്തെ കമീഷന് ഒക്ടോബര്‍ 10 മുതല്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കമീഷന് തുക ലഭ്യമാകുന്നതിന് കാലതാമസം നേരിട്ടതുകൊണ്ടാണ് വിതരണം വൈകിയത്. കമീഷന് ലഭ്യാക്കുക എന്നതായിരുന്നു ഒക്ടോബര്‍ 16 മുതല്‍ റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ഉന്നയിച്ച പ്രധാന ആവശ്യം. കമീഷന് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതോടെ സമരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് മന്ത്രി അറിയിച്ചു.