ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജിയുടെ വില കുറച്ചു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വില 158 രൂപ കുറയും.വില വര്‍ധന രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. ഇതോടെ തിരുവനന്തപുരത്ത് പുതിയ വില 1558 രൂപയാണ്. എല്ലാ മാസവും ഒന്നാം തീയതി ഗാര്‍ഹിക-വാണിജ്യ സിലിണ്ടറുകളുടെ വില പുതുക്കാറുണ്ട്. വില പുതുക്കല്‍ നടപടികളുടെ ഭാഗമായി പുതിയ വില നിലവില്‍ വന്നപ്പോഴാണ് 158 രൂപയുടെ കുറവ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ പുതിയ വില 1522 രൂപയും കോല്‍ക്കത്തയില്‍ 1636 രൂപയുമാണ്. നേരത്തേ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് കേന്ദ്ര സര്‍ക്കാര്‍ 200 രൂപ കുറച്ചിരുന്നു.