ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ഉപയോഗത്തിനുള്ള സിലണ്ടറുകളുടെ വില കുറയും. 39.5 രൂപയാണ് ഒരു സിലണ്ടറിൽ കുറയുക. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് വില കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറവ്.
എണ്ണ കന്പനികൾ എല്ലാമാസവും നടത്തുന്ന അവലോകനത്തിലാണ് ഈ തീരുമാനമുണ്ടായത്. എന്നാൽ ഗാർഹിക സിലണ്ടറിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലണ്ടറിന്റെ ചില്ലറ വിൽപ്പന വില 1,757.50 ആകും. മുംബൈയിൽ 1,710 രൂപയും കോൽക്കത്തയിൽ 1,868.50 രൂപയും ചെന്നൈയിൽ 1,929 രൂപയുമായിരിക്കും പുതുക്കിയ നിരക്ക്.