മുംബൈ: പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം ബംഗളൂരുവിൽ നടക്കും. ജൂലൈ 13, 14 തീയതികളിൽ ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ചേരുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു.പാറ്റ്നയിലെ പ്രതിപക്ഷ പാർട്ടി യോഗത്തിനു ശേഷം പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. പാറ്റ്നയിൽ നടന്ന യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെ 17 പാർട്ടികളാണ് പങ്കെടുത്തത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി പോരാടാനും ഭിന്നതകൾ മാറ്റിവച്ച് പ്രവർത്തിക്കാനും യോഗം തീരുമാനമെടുത്തു. ഷിംലയിൽ അടുത്ത യോഗം ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.