കൊച്ചി : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എന്‍ മോഹനന് തുടരും. സംസ്ഥാന കമ്മറ്റി അംഗമായ സി എന്‍ മോഹനന് 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറി ആയത്. കൊച്ചിയില്‍ നടന്ന ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇതില്‍ 11 പേര് പുതുമുഖങ്ങളാണ്. കഴിഞ്ഞ കമ്മിറ്റിയിലുണ്ടായിരുന്ന പത്തുപേരെ ഒഴിവാക്കിയിട്ടുണ്ട്.
സി മണി, കെ ജെ മാക്സി, സി എന്‍ സുന്ദരന്‍, പി വാസുദേവന്‍, കെ കെ ഏലിയാസ്, കെ എ ജോയി, ടി വി നിധിന്, കെ വി മനോജ്, ഷിജി ശിവജി, എ ആര് രഞ്ജിത്ത്, അനീഷ് എം മാത്യു എന്നിവരാണ് ജില്ലാ കമ്മിറ്റിയില്‍ പുതുതായി ഇടംപിടിച്ചത്. പുഷ്പാ ദാസ് , പി എസ് ഷൈല, കെ തുളസി, ടി വി അനിത, എന്‍ സി ഉഷാകുമാരി, ഷിജി ശിവജി എന്നീ ആറ് വനിതകളാണ് ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത്.
പുതിയ ജില്ലാ കമ്മിറ്റി :-
സി എന്‍ മോഹനന്, എം പി പത്രോസ്, പി ആര് മുരളീധരന്, എം സി സുരേന്ദ്രന്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ എന്‍ ഉണ്ണിക്കൃഷ്ണന്, സി ബി ദേവര്ശനന്, സി കെ പരീത്, പുഷ്പാ ദാസ്, ടി സി ഷിബു, ആര് അനില്‍കുമാര്‍, എം അനില്‍കുമാര്‍, ടി കെ മോഹനന്, കെ എന്‍ ഗോപിനാഥ്, വി എം ശശി, പി എസ് ഷൈല, കെ തുളസി, വി സലീം, ടി വി അനിത, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുണ്‍കുമാര്‍, ഷാജി മുഹമ്മദ്, എ എ അന്‍ഷാദ്, എന്‍ സി ഉഷാകുമാരി, പി എ പീറ്റര്‍, എ പി ഉദയകുമാര്‍, കെ ബി വര്‍ഗ്ഗീസ്, എം കെ ബാബു, സി കെ സലീംകുമാര്‍, പി ബി രതീഷ്, എ ജി ഉദയകുമാര്‍, എ പി പ്രിനില്‍, സി കെ മണിശങ്കര്‍, എന്‍ സി മോഹനന് എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍.