തിരുവനന്തപുരം : കേരളത്തെ എങ്ങനെ ശ്വാസംമുട്ടിക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിഞ്ചുപോലും മുന്നോട്ടുപോകരുതെന്നാണ് പിടിവാശി.കേരളം വികസന രംഗത്തു കുതിക്കുകയാണ്. ഇതിനെ തകർക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വായ്പയെടുക്കാൻ സംസ്ഥാനത്തിനു പരിധി നിശ്ചയിച്ചതും സംസ്ഥാനത്തിന്റെ കടത്തിനു നിയന്ത്രണമേർപ്പെടുത്തിയതും. കേന്ദ്ര സർക്കാർ, കേരളത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.