കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി വീഴുന്നത് പ്രതിഷേധമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.നവകേരള സദസില്‍വച്ച് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഘര്‍ഷ അന്തരീക്ഷം സൃഷ്ടിച്ച് നവകേരള സദസില്‍ പങ്കെടുക്കുന്ന നിഷ്പക്ഷരായ ആളുകളെ തടയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ജനലക്ഷങ്ങള്‍ ഒഴുകിവരുമ്പോള്‍ അവരെ തടയാന്‍ വേറേ മാര്‍ഗമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.തിങ്കളാഴ്ച കണ്ണൂരില്‍ കണ്ടത് അക്രമോത്സുകതയാണ്. വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടായത്. ഇത് ജനാധിപത്യപരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ് അശ്ലീല നാടകമെന്നാണ് പ്രതിപക്ഷം ആക്ഷേപിച്ചത്. പരിപാടിയില്‍ പങ്കെടുക്കുന്ന പതിനായിരങ്ങളെയാണ് ഇത്തരം പദപ്രയോഗങ്ങള്‍ കൊണ്ട് അവഹേളിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സദസില്‍ നല്കിയ കത്തുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് ഒരു പത്രം വ്യാജ വാര്‍ത്ത നല്കി. എന്നാല്‍ പരാതിക്കത്ത് ഇട്ട് നല്കിയ കവറുകളാണ് ഇത്തരത്തിൽ ഉപേക്ഷിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല ഉടൻ തീരുമാനമായി; നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ
November 21, 2023ഇപി ജയരാജനും പി കെ ബിജുവും എസി മൊയ്തീനുമെതിരെ ഇ.ഡിക്ക് അരവിന്ദാക്ഷന്റെ മൊഴി
November 21, 2023കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി വീഴുന്നത് പ്രതിഷേധമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.നവകേരള സദസില്‍വച്ച് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഘര്‍ഷ അന്തരീക്ഷം സൃഷ്ടിച്ച് നവകേരള സദസില്‍ പങ്കെടുക്കുന്ന നിഷ്പക്ഷരായ ആളുകളെ തടയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ജനലക്ഷങ്ങള്‍ ഒഴുകിവരുമ്പോള്‍ അവരെ തടയാന്‍ വേറേ മാര്‍ഗമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.തിങ്കളാഴ്ച കണ്ണൂരില്‍ കണ്ടത് അക്രമോത്സുകതയാണ്. വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടായത്. ഇത് ജനാധിപത്യപരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ് അശ്ലീല നാടകമെന്നാണ് പ്രതിപക്ഷം ആക്ഷേപിച്ചത്. പരിപാടിയില്‍ പങ്കെടുക്കുന്ന പതിനായിരങ്ങളെയാണ് ഇത്തരം പദപ്രയോഗങ്ങള്‍ കൊണ്ട് അവഹേളിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സദസില്‍ നല്കിയ കത്തുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് ഒരു പത്രം വ്യാജ വാര്‍ത്ത നല്കി. എന്നാല്‍ പരാതിക്കത്ത് ഇട്ട് നല്കിയ കവറുകളാണ് ഇത്തരത്തിൽ ഉപേക്ഷിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Related posts
ടിവികെ സർക്കാരിന് പിന്തുണ : എഡിഎംകെ എംഎൽഎമാർക്ക് അയോഗ്യതയില്ല; നടപടികൾ അവസാനിപ്പിച്ച് സ്പീക്കർ
Read more
വ്യാജ ഒപ്പ് കേസ് : അന്വേഷണ സംഘം മമതയുടെ കാളിഘട്ടിലെ വസതിയിൽ
Read more
നവകേരള രക്ഷാപ്രവർത്തനം; അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം
Read more
രണ്ടുതോണിയില്‍ കാല്‍വച്ചുകൊണ്ടുള്ള വെള്ളാപ്പള്ളിയുടെ നിലപാട് കേരളീയര്‍ തിരിച്ചറിയണം : പി ജയരാജന്
Read more