


തിരുവനന്തപുരം : കട്ടപ്പനയില്‍ യുഡിഎഫിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കട്ടപ്പന വെട്ടിക്കുഴി കവലയില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്. കൊട്ടിക്കലാശം അവസാനിച്ചതോടെ വോട്ട് തേടി ഇറങ്ങിയ പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈനി സണ്ണി ചെറിയാന് വേണ്ടി വോട്ട് തേടിയ പ്രവര്‍ത്തകരും വിമത സ്ഥാനാര്‍ത്ഥി റിന്റോ സെബാസ്റ്റിയനെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു കയ്യാംകളി. സംഭവത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടി.
ഇടുക്കി: കട്ടപ്പനയില്‍ യുഡിഎഫിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കട്ടപ്പന വെട്ടിക്കുഴി കവലയില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്. കൊട്ടിക്കലാശം അവസാനിച്ചതോടെ വോട്ട് തേടി ഇറങ്ങിയ പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈനി സണ്ണി ചെറിയാന് വേണ്ടി വോട്ട് തേടിയ പ്രവര്‍ത്തകരും വിമത സ്ഥാനാര്‍ത്ഥി റിന്റോ സെബാസ്റ്റിയനെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു കയ്യാംകളി. സംഭവത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടി.
തിരുവനന്തപുരത്ത് പോത്തൻകോട് എൽഡിഎഫ് – യുഡിഎഫ് സംഘർഷം. തദ്ദേശ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെയാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. പൊലീസ് ഇടപെട്ടതോടെ സംഘർഷം അവസാനിക്കുകയായിരുന്നു.
അതേസമയം തിരുവനന്തപുരത്ത് കലാശക്കൊട്ടിനിടെ രണ്ട് അപകടമുണ്ടായി. പോത്തൻകോട് കലാശക്കൊട്ടിനിടെ വാഹനത്തിൽ നിന്ന് വീണ് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപുറത്ത് പ്രചാരണ വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് അപകടത്തിൽ ഡ്രൈവറിന് പരിക്കേൽക്കുകയുമുണ്ടായി.
ബ്ലോക്ക് പഞ്ചായത്ത് തിരുപുറം ഡിവിഷനില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി മോഹന്‍ദാസിന്റെ പ്രചാരണ വാഹനമാണ് കുളത്തില്‍ വീണത്. ഡ്രൈവറായ ജസ്റ്റിന് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ജസ്റ്റിനെ പരിക്കുകളോടെ പുറത്തെത്തിച്ചു. വാഹനം പൂര്‍ണമായും വെള്ളത്തില്‍ താഴ്ന്നിരുന്നു.