തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തി. ചിപ്സണിന്റെ ഹെലികോപ്റ്റര്‍ സുരക്ഷാ പരിശോധനകള്‍ക്കായാണ് എത്തിച്ചത്. എസ്എപി ക്യാമ്പിലെ മൈതാനത്തായിരുന്നു പരിശോധന.
മൂന്നു വര്‍ഷത്തേക്കാണ് ചിപ്സണ്‍ ഏവിയേഷനുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് കരാര്‍ പ്രകാരം കമ്പനിക്ക് നല്‍കേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറും 90,000 രൂപ നല്‍കണം.രണ്ട് വര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്. ചൊവ്വാഴ്ചയാണ് അന്തിമ കരാര്‍ ഒപ്പിട്ടത്.
നിലവില്‍ ചാലക്കുടിയിലാണ് ഹെലികോപ്റ്റര്‍ പാര്‍ക്കിംഗ് നടത്തുന്നത്. എന്നാല്‍ കവടിയാറില്‍ സ്വകാര്യ ഗ്രൂപ്പ് നിര്‍മിക്കുന്ന മൈതാനത്ത് ഹെലികോപ്റ്ററിന് പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്റര്‍ എടുത്തതിനെതിരേ വ്യാപകവിമര്‍ശനം ഉയര്‍ന്നതിന് തുടര്‍ന്ന് തീരുമാനം തല്ക്കാലം മരവിപ്പിച്ചിരുന്നു. പിന്നീട് വീണ്ടും കരാര്‍ നല്‍കുകയായിരുന്നു.