ഇടുക്കി: മൂന്നാര്‍ മേഖലയിലെ ഉയരം കൂടിയ മലകളിലൊന്നായ ചൊക്രമുടി സംരക്ഷിക്കണമെന്ന് കേരളത്തിലെ പരിസ്ഥിതി സംഘടനകള്‍. നീലകുറിഞ്ഞികളും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമായ ചൊക്രമുടിയില്‍ വ്യാജ പട്ടയത്തിന്റെ മറവില്‍ നടക്കുന്ന റിസോര്ട്ട്വല്ക്കരണം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കല്‍പ്പറ്റ എം എസ് സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനില്‍ സമാപിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.
ലോകാര്‍ഡ് ഗ്യാപിലുള്ള പരിസ്ഥിതി നശീകരണം ഈ പ്രദേശത്തെ കാലവാസ്ഥക്കും മാറ്റം വരുത്തിയേക്കാം. മലമുകളില്‍ നടക്കുന്ന നിര്‍മ്മാണങ്ങളും ചെക്ഡാമും ഉരുള്‍പ്പൊട്ടലിന് കാരണമാകുമെന്ന ഭീതിയിലാണ് താഴ്വരയിലെ ബൈസണ്‍വാലി ഗ്രാമങ്ങള്‍. നിലനില്‍പ്പിനായി കര്‍ഷകരും ആദിവാസി സമൂഹവും നടത്തി വരുന്ന ചൊക്രമുടി സംരക്ഷണ പോരാട്ടത്തിന് സെമിനാര്‍ ഐക്യദാഢ്യം പ്രഖ്യാപിച്ചു. എം ജെ ബാബു വിഷയം അവതരിപ്പിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത;ത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ജി ബാലഗോപാല്‍, മുന്‍ എസ്ഡിഎംഎ അംഗം േഡാ. കെ ജി താര,ഡോ. എസ് അഭിലാഷ്, ഡോ. സുഭാഷ് ചന്ദ്രബോസ്, ഡോ. ടി വി സജീവ്, ഡോ. വി ഷക്കീല, എന്‍ ബാദുഷ തുടങ്ങിയവര്‍ വിവിധ പ്രന്ധങ്ങള് അവതരിപ്പിച്ചു.