തിരുവനന്തപുരം : ഐഎസ് ചേരിപ്പോരിലെ അച്ചടക്ക നടപടിയിൽ എൻ. പ്രശാന്ത് ഐഎഎസിന് ചീഫ് സെക്രട്ടറി മറുപടി നൽകി. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകുകയാണ് പ്രശാന്ത് ആദ്യം ചെയ്യേണ്ടതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കുറ്റാരോപണ മെമ്മോക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. സസ്പെൻഷൻ പിൻവലിച്ച കെ.ഗോപാലകൃഷ്ണനെതിരെ വകുപ്പ് തല നടപടി തുടരും. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ബി. അശോക് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അശോകിനെ തദ്ദേശ ഭരണ പരിഷ്കാര കമ്മിഷനായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു .
പ്രശാന്തിന്റെ സസ്പെന്ഷന് കാലാവധി 120 ദിവസത്തേക്ക് നീട്ടിയിരുന്നു. റിവ്യൂ കമ്മറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി. എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മറ്റിയുടെ വിലയിരുത്തൽ. ചീഫ് സെക്രട്ടറി നൽകിയ മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു.