കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു. പലസ്തിന് ഐക്യദാര്‍ഢ്യ റാലി ഉള്‍പ്പെടെയുള്ള കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ പതിനൊന്ന് മണിക്ക് മര്‍കസില്‍ എത്തിയാണ് കാന്തപുരത്തെ കണ്ടത്.
കാന്തപുരത്തിന്റെ സുഖവിവരങ്ങള്‍ ആരാഞ്ഞ മുഖ്യമന്ത്രി അര മണിക്കൂറോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നുവെന്നും തിരക്കുകള്‍ക്കിടയിലും സന്ദര്‍ശിക്കുന്നതിനും സ്നേഹം പങ്കിടുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചതായും സന്ദര്‍ശനത്തിന് ശേഷം കാന്തപുരം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് മാസ്റ്റര്‍, ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് കക്കാട്, മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ചെയര്മാന് പി മുഹമ്മദ് യൂസുഫ് സന്നിഹിതരായിരുന്നു.