


കോഴിക്കോട് : താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ഷകപ്പോരാളിയാണ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലെന്നും തെരുവിലറങ്ങാനും സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ലെന്നും പിണറായി വിജയന് പറഞ്ഞു. കോട്ടയത്ത് ഇന്‍ഫാം രജത ജൂബിലി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
‘കര്‍ഷകര്‍ക്കായി എന്നും ശബ്ദമുയര്‍ത്തുന്ന ഒരുപോരാളിയായി കൂടി അറിയപ്പെടുന്ന ആളാണ് താമരശേരി രൂപതയുടെ അധ്യക്ഷനായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍. വയനാട്ടിലെയും മലബാറിലെയും കര്ഷകപ്രയാസങ്ങള് ഭരണകൂട ശ്രദ്ധയില്‍ നിരന്തരം പെടുത്തുന്ന ഒരാളാണ്. മാത്രമല്ല അവര്‍ക്കുവേണ്ടി നിരത്തിലിറങ്ങാനും സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല. ഇന്‍ഫാമിന്റെ വലിയ കരുത്തായി അദ്ദേഹം നിലകൊള്ളുകയാണ്’- മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.