തിരുവനന്തപുരം : എ.കെ.ശശീന്ദ്രനെ ഉടൻ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം. തോമസ് കെ.തോമസ് കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
എ.കെ.ശശീന്ദരനെ മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാടെന്ന് നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും ഇപ്പോൾ ശശീന്ദ്രനെ മാറ്റേണ്ട എന്ന തീരുമാനമാണ് മുഖ്യമന്ത്രി എടുത്തത്. പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത സ്ഥിതിയിലാണ്
സംസ്ഥാന നേതൃത്വം.
പി.സി.ചാക്കോ, മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എംഎൽഎ എന്നിവരാണ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.