തിരുവനന്തപുരം : സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ബാങ്കിൽ ക്രമക്കേട് നടന്നാൽ ആ ബാങ്കിൽ നടപടി സ്വീകരിക്കാം. സുതാര്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ലക്ഷ്യം വയ്ക്കരുത്. സഹകാരികൾ ഒന്നിച്ച് ഇതിനെ ചോദ്യം ചെയ്യണം. ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത് അദ്ദേഹം വ്യക്തമാക്കി.